എറണാകുളം: സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികൾക്ക് നൽകാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയിൽ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ് ആപ്പ് നമ്പർ മുഖേനയോ സ്ത്രീധനപീഡന, ഗാർഹിക പീഡന വിഷയങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് പരാതി സമർപ്പിക്കാൻ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകൾ/ സിറ്റിംഗ് എന്നിവ സംഘടിപ്പിക്കും. ലഭിക്കുന്ന പരാതികളിൽ നിയമസഹായം ഉറപ്പാക്കിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സ്ത്രീധന, ഗാർഹിക പീഡനത്തിനെതിരായ പ്രതിരോധം തീർക്കാനാണ് യുവജന കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 0471 -2308530
എറണാകുളം: സ്ത്രീകൾക്ക് പരാതി സമർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷൻ
