യൂറോ കപ്പ് ആദ്യ സെമിയിൽ 06/07/2021 ചൊവ്വാഴ്ച സ്പെയിൻ ഇറ്റലിയെ നേരിടും

യൂറോ കപ്പ് സെമിയിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിൻ 06/07/2021 ചൊവ്വാഴ്ച രാത്രി 12.30ന് ഇറ്റലിയെ നേരിടും. യൂറോ കപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ 06/07/2021 ചൊവ്വാഴ്ചയറിയാം

32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല. ടീമുകൾക്കപ്പുറം, മികച്ച രണ്ട് പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും മത്സരം.

ഈ യൂറോയിൽ ഏറ്റവുമധികം ​ഗോളടിച്ചു കൂട്ടിയ ടീമും ഏറ്റവും കുറവ് ​ഗോളുകൾ വഴങ്ങിയ ടീമും നേർക്കു നേർ വരുമ്പോൾ കാത്തിരിക്കുന്നത് പൊടിപാറും പോരാട്ടത്തിനായാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →