‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം)

സുപ്രിംകോടതിയിൽ സർക്കാർ അഭിഭാഷകൻ പരാമർശം നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി.

നിയമസഭ കയ്യാങ്കളി കേസ്കേസ് പരിഗണിക്കവേ ആണ് 05/07/2021 തിങ്കളാഴ്ച സർക്കാർ അഭിഭാഷകൻ പരാമർശം നടത്തിയത്.

വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →