ആലപ്പുഴ: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ 15-ാം വാർഡ് മനയിൽ കൊച്ചുപറമ്പിൽ സാബു ആന്റണി, ഭാര്യ മോളി ദമ്പതിമാര്‍ക്ക് ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ മുന്‍ഗണനാ കാര്‍ഡായി. സ്വന്തമായി വീടും റേഷൻ കാർഡും ഇല്ലാതെ നിത്യച്ചെലവിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലും മറ്റും വന്നത് ശ്രദ്ധയില്‍പ്പെട്ട ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കുടുംബത്തിന് മുൻഗണനാ റേഷൻ കാർഡ് കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസർ ജെയ്മോന്‍ നേരിട്ടെത്തി നൽകുകയായിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം സ്വന്തമായി വീട് ലഭിക്കുന്നതിന് ഒരു റേഷൻ കാർഡ് അനിവാര്യമായിരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഇടപെടൽ വഴി 24 മണിക്കൂറിൽ റേഷൻ കാർഡ് ലഭിക്കുന്ന പദ്ധതി പ്രകാരം റേഷൻ കാർഡ് വിതരണം ചെയ്തത്.
ആലപ്പുഴ: സ്വന്തമായി റേഷന്‍ കാര്‍ഡായി; ഇനി സാബുവിനും മോളിക്കും വീടിന് അപേക്ഷിക്കാം
