ചെന്നൈ: തമിഴ് സംവിധായകനായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമ്മിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസ യുടെ ഔദ്യോഗിക റിലീസ് ചെയ്ത തീയതി ജൂലൈ ആറിന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് .ലെറ്റ്സ് ഓ ടി ടി ഗ്ലോബൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒൻപത് സംവിധായകർ ചേർന്ന് ഒൻപത് ഹ്രസ്വചിത്രങ്ങളായിട്ടാണ് ഈ സിനിമ സമാഹാരം ഒരുക്കുന്നത്.
അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, ഗൗതം വാസുദേവ് മേനോൻ , കാർത്തിക് സുബ്ബരാജ് , കർത്തിക് നരേൻ , കെവി ആനന്ദ്, പൊന്റാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം, എന്നിങ്ങനെ ഒൻപത് സംവിധായകരാണ് അവരവരുടെ കാഴ്ചപാടിലൂടെ നവരസത്തിലെ ഓരോ രസവും കോർത്തിണക്കുന്നത്.
പാർവതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയസേതുപതി , സൂര്യ സിദ്ധാർത്ഥ്, രേവതി, നിത്യമേനോൻ , ഐശ്വര്യ രാജേഷ്, അളകം പെരുമാൾ , പ്രസന്ന, ബോബി സിംഹ , വിക്രാന്ത്, ഗൗതം, കാർത്തിക് , പ്രകാശ് രാജ്, റോബോ ശങ്കർ , രമേശ് തിലക്, അശോക് സെൽവൻ, സനന്ത് , വിധു എന്നിവരാണ് ഒൻപത് സിനിമകളിലായി പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ഈ ചിത്രത്തിലെ സംഗീത സംവിധാനം എ ആർ റഹ്മാൻ , ജിബ്രാൻ , അരുൽ ദേവ് , കാർത്തിക് , ഗോവിന്ദ് വസന്ത , രോൺതൻ യോഹൻ , ജസ്റ്റിൻ പ്രഭാകരൻ എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്.

