തിരുവനന്തപുരം: പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ താത്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റ്, കണ്ടെന്റ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ബിരുദം, പി ജി ഡിപ്ലോമ (ജേർണലിസം), ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ജില്ലയിൽ താമസമായിട്ടുള്ളവർക്ക് മുൻഗണന. പ്രായപരിധി 36 വയസ്സ്. അപേക്ഷകൾ ജൂലൈ 12 വൈകിട്ട് നാലിന് മുൻപ് ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ് 1 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ‘പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ്/ കണ്ടന്റ് ഡെവലപ്പർ’ എന്ന് സൂചിപ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →