ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയ്ക്കും കർഷക സഭയ്ക്കും തുടക്കമായി. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എച്ച്. ഷബീന പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയരാജ്, ജി. വേണുലാൽ, ശ്രീജാ രതീഷ്, അനിത ടീച്ചർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ് കുമാർ, ശോഭ ബാലൻ, കൃഷി ഓഫീസർ മനോജ് ലൂക്കോസ്, കർഷക പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.