ന്യൂഡല്‍ഹി: കോവിഷീല്‍ഡ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല. വിഷയം നയതന്ത്രപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഗ്രീന്‍ പാസ് ലഭിക്കാന്‍ അര്‍ഹതയുള്ള കോവിഡ് വാക്സിനുകളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ യാത്ര സാധ്യമാക്കാനാണ് ഗ്രീന്‍ പാസ് പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിലുള്ള വാക്സിനുകള്‍ ഉപയോഗിച്ച വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, ജോലി ചെയ്യുന്നതിനും തടസമുണ്ടാവില്ല. ജൂലൈ ഒന്ന് മുതലാണ് പദ്ധതി നിലവില്‍ വരുന്നത്. എന്നാല്‍ പട്ടികയില്‍ കോവിഷീല്‍ഡ് ഇടം പിടിച്ചിട്ടില്ല.
കോവിഷീല്‍ഡ് വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ ഉടന്‍ ഇടം പിടിക്കും-അദാര്‍ പൂനവാല
