അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി

കണ്ണൂര്‍: ചെമ്പലോട് മേഖല സെക്രട്ടറി സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി. അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്.

സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജര്‍ അറിയച്ചതായാണ് 26/06/21 ശനിയാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചുവന്ന കാര്‍ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോര്‍ത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്റേതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കരിപ്പൂരില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ കണ്ണൂരില്‍നിന്നുപോയ സംഘം ഉപയോഗിച്ചത് ഈ കാറാണെന്ന വിവരം പുറത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →