ലക്ഷദ്വീപിൽ വീണ്ടും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ഭരണകൂടം

ലക്ഷദ്വീപിൽ വീണ്ടും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ഭരണകൂടം. കടൽതീരത്ത്​ നിന്ന്​ 20 മീറ്റർ വരെ അകലെയുള്ള കെട്ടിടങ്ങളാണ്​ പൊളിക്കുക. ആൾപ്പാർപ്പില്ലാത്ത ഷെഡ്ഡുകൾ പൊളിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.

നേരത്തെ ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന​ ഭരണകൂടത്തിന്‍റെ ഉത്തരവ്​ പുറത്ത്​ വന്നിരുന്നു. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന്​ ഉത്തരവിൽ വ്യക്​തമാക്കിയിരുന്നു.

മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത്​ ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യ​െതാഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ്​ ദ്വീപിൽ ഉയർന്നത്​.

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററുടെ രണ്ട്​ വിവാദ ഉത്തരവുകൾ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →