കൊല്ലം: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യ ചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മ വിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി തെളിവെടുപ്പ് നടത്തും. ജൂലൈ ആറിന് രാവിലെ 11 ന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റിലെ പ്രധാന കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന തെളിവെടുപ്പ് യോഗത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.