കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണം; ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രകൃഷിമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 22നാണ് അവസാനമായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും ചര്‍ച്ച നടത്തിയത്. ഇതുവരെ 11 പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രം ഉറച്ച നിലപാട് സ്വീകരിച്ചതോടെ സമരവുമായി കര്‍ഷകര്‍ മുന്നോട്ടുപോകുകയായിരുന്നു. പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഏഴ് മാസം പിന്നിട്ടുകഴിഞ്ഞു. എട്ടാംമാസത്തിലേക്ക് കടന്ന ഇന്ന് കര്‍ഷകര്‍ രാജ്ഭവന്‍ ഉപരോധിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പഞ്ച്കുല ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →