സതാംപ്ടണ്‍: ടെസ്റ്റിലെ മികച്ച ടീമിനെ ഒരു മത്സരം കൊണ്ടു നിര്‍ണയിക്കുന്നതിനോടു യോജിപ്പില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവിനെ ”ബെസ്റ്റ് ഓഫ് ത്രീ” അടിസ്ഥാനത്തില്‍ കണ്ടെത്തണമെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യയെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് പ്രഥമ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായതിനു പിന്നാലെയാണു കോഹ്ലിയുടെ അഭിപ്രായ പ്രകടനം. ചാമ്പ്യന്‍ഷിപ്പിന് പരമ്പരയുടെ സ്വഭാവമുണ്ട്. ഫൈനലിനു മാത്രമാണ് അതില്ലാത്തത്. തോറ്റതോടെ കോഹ്ലിക്കെതിരേ വിമര്‍ശനം ഉയര്‍ന്നു തുടങ്ങി. 2019 സെപ്റ്റംബറിനു ശേഷം കോഹ്ലിക്ക് ഒരു സെഞ്ചുറി പോലും കോലി നേടാനായില്ല. ഫൈനലിന് മുമ്പ് ഇന്ത്യക്ക് പരിശീലന മത്സരം ലഭിക്കാത്തതു ടീമിനെ പ്രതികൂലമായി ബാധിച്ചു. ന്യൂസിലന്‍ഡ് ഇം ണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിച്ച ശേഷമാണു തങ്ങളെ നേരിട്ടതെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ഒന്ന്, നാല് ദിവസങ്ങളില്‍ മഴ മൂലം മത്സരം നടക്കാതിരുന്നതും പ്രതികൂലമായി. രണ്ടാം ദിവസം കാര്യങ്ങള്‍ വളരെ പ്രയാസമായിരുന്നു. കുറച്ചുകൂടി റണ്ണെടുക്കാന്‍ സാധിച്ചെങ്കില്‍ സ്ഥിതി മാറുമായിരുന്നു- ഇന്ത്യന്‍ നായകന്‍ തുടര്‍ന്നു.