എറണാകുളം: മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികള്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള കര്‍ഷകര്‍ അതത് മത്സ്യഭവനുകളുമായോ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. ജൂലൈ രണ്ടിന് മുമ്പായി ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ 0484-2392660 നമ്പരില്‍ ബന്ധപ്പെടണം. സംശയ നിവാരണത്തിനായി ബന്ധപ്പെടേണ്ട നമ്പരുകള്‍ ആലുവ/കോതമംഗലം 9995562752, നോര്‍ത്ത് പറവൂര്‍/വരാപ്പുഴ 7994835498, ചെല്ലാനം 9846179946, ഞാറക്കല്‍/മുനമ്പം 9544393850, എറണാകുളം (കൊച്ചി) 8921883498, ഉദയംപേരൂര്‍/പിറവം 7012705453.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →