മനാമ: യുഎഇ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ പ്രവാസികൾക്ക് തിരിച്ചുവരാൻ അനുമതി നല്കി ദുബായ്. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇതേ ഇളവുലഭിക്കും. ജൂൺ 23 മുതൽ പ്രവേശനം ലഭിക്കും.സിനോഫാം, ഫൈസർ, സ്പുട്നിക്, ആസ്ട്ര സെനക്ക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകൾ.
ഇതിൽ ആസ്ട്ര സെനക്ക കോവി ഷീൽഡ് എന്ന പേരില് ഇന്ത്യയിൽ ലഭ്യമാണ്.ഇന്ത്യയിൽ നിന്നും വരുന്നവർ 48 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ പരിശോധന ഫലം കരുതണം. ഇതിൽ ക്യൂആർ കോഡ് ഉണ്ടാകണം. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപ് റാപിഡ് പരിശോധന നടത്തണം.

