വടക്കാഞ്ചേരി: ഹിന്ദു ഇക്കണോമിക് ഫോറം വടക്കാഞ്ചേരി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂൺ 15 ന് ഓൺലൈനായി നടന്നു. ജില്ലാ പ്രസിഡൻ്റ് സി എ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ജിനൻ എം വി വടക്കാഞ്ചേരി ചാപ്റ്ററിന്റെ ഔദ്യോഗിക ഭാരവാഹികളെ ചുമതലകളിൽ അവരോധിച്ചു. ശ്രീ സനീഷ് ടി കെ പ്രസിഡണ്ടായും ശ്രീ ശരത് വി യു സെക്രട്ടറിയായും ശ്രീ നാഥ തോറത്ത് ട്രഷററായും സ്ഥാനമേറ്റു.
പ്രബുദ്ധ കേരളം ചീഫ് എഡിറ്റർ, ശ്രീരാമകൃഷ്ണ മഠം സ്വാമി നന്ദാത്മജാനന്ദ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജു ഗോപിനാഥ്, സോൺ പ്രസിഡന്റ് സുരേഷ് നമ്പ്യാർ, സോൺ സെക്രട്ടറി അനന്തനാരായണൻ , വടക്കാഞ്ചേരി മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അജിത് കുമാർ മല്ലയ്യ, വിവിധ ചാപ്റ്റർ പ്രസിഡൻ്റുമാരായ ഷിജിത് കാവുങ്കൽ, പ്രദീപ് കുമാർ , സുനിൽകുമാർ, ഡോ.കെ എൻ വാസുദേവൻ , വിക്രം മേനോൻ , ടി.കെ സനീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രഭാത് കെ സ്വാഗതവും വടക്കാഞ്ചേരി ചാപ്റ്റർ സെക്രട്ടറി ശരത് വി യു നന്ദിയും രേഖപ്പെടുത്തി.

