ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു, വലിയ തിരക്ക്, സാമൂഹിക അകലം പാലിച്ച് വരിനിന്ന് ആവശ്യക്കാര്‍

കൊച്ചി: സംസ്ഥാനത്ത് മദ്യശാലകൾ 17/06/21 വ്യാഴാഴ്ച രാവിലെ മുതൽ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചു. ടിപിആർ കുറഞ്ഞ സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നു. ആഴ്ചകൾക്ക് ശേഷം തുറന്ന മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ ബിവറേജസ് ഔട്ട്ലറ്റുകൾ മുന്നിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ആളുകൾ വരിനിൽക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.

രാവിലെ 11 മണിയോടെയാണ് ബാറുകളും ബിയർ വൈൻ കടകളും തുറക്കുന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളിൽ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണം എന്നാണ് നിർദ്ദേശം.

മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യത കണക്കിലെത്ത് കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകൾ തുറന്നത്. 20 ശതമാനത്തിന് മുകളിൽ ടി.പി.ആർ. ഉള്ള സ്ഥലങ്ങളിൽ മദ്യശാലകൾ തുറക്കില്ല.

നേരത്തെ, ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വിൽപ്പന എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു. ആപ്പ് ഉടൻ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു. ആപ്പുമായി മുന്നോട്ട് പോയാൽ മദ്യശാലകൾ ഉടൻ തുറക്കാൻ സാധിക്കില്ല എന്ന ബോധ്യത്തിലേക്ക് എത്തിയതിനെ തുടർന്നാണ് ആപ്പ് ഒഴിവാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →