കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് ‘വീട്ടിലാണ് കരുതല്‍’ ക്യാമ്പയിന്‍ ആരംഭിക്കാന്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പലര്‍ക്കും രോഗം വീടുകളില്‍നിന്നാണ് പടര്‍ന്നിട്ടുള്ളത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയവര്‍ വീട്ടിലുള്ളവര്‍ക്ക് രോഗം പടര്‍ത്തിയ സാഹചര്യവും ഉണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വീടുകള്‍ കേന്ദ്രീകരിച്ച് അടുത്ത രണ്ടുമാസം ബോധവല്‍ക്കരണം നടത്തുവാന്‍ തീരുമാനിച്ചത്.
ക്യാമ്പയിന്‍ ജൂണ്‍ 20ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കും. ഇതിനായി മുഴുവന്‍ വാര്‍ഡുകള്‍ക്കും തെര്‍മല്‍ സ്‌കാനര്‍ ലഭ്യമാക്കി. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ഇവ ലഭ്യമാക്കിയത്. അടുത്ത രണ്ടുമാസം വീടുകളിലേക്ക് വരുന്നവരുടെ വിവരം രേഖപ്പെടുത്തുന്നതിനായി വീട്ടുകാര്‍ ഗസ്റ്റ് ബുക്ക് സൂക്ഷിക്കണം. ആര്‍ആര്‍ടി അംഗങ്ങള്‍ ഇത് പരിശോധിക്കും. വീടുകളില്‍ നിന്ന് സ്ഥിരമായി ജോലി ആവശ്യത്തിന് പുറത്തിറങ്ങുന്നവരെ നേരില്‍ കണ്ടു ബോധവല്‍ക്കരിക്കും. വയോജനങ്ങള്‍, രോഗമുള്ളവര്‍ എന്നിവരുടെ വിവരശേഖരണം വാര്‍ഡ് തലത്തില്‍ നടത്തും. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.