എന്താണ്‌ മുട്ടില്‍ മരംകൊളള?

കല്‍പ്പറ്റ: ഇന്ന്‌ കേരളം ഏറെ ചര്‍ച്ചടെയ്യപ്പെടുന്ന മുട്ടില്‍ വനം കൊളള എന്താണ്‌ ? കര്‍ഷകരുടെ താല്‍പ്പര്യത്തിനെന്ന പേരില്‍ ഇറക്കിയ ഉത്തരവിനെ പിന്‍പറ്റി നടന്ന മരം മുറി . ഇതാമ്‌ മുട്ടില്‍ മരം കൊളള. ഭൂരഹിതരായ മനുഷ്യര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലെ മരം മുറിയാണ്‌ മുട്ടില്‍ മരം കൊളള പുറത്തുവന്നതോടെ വിവാദമായിരിക്കുന്നത്‌. മൂന്നുതരം പട്ടയങ്ങളാണ് നിലവിലുളളത്‌. ജന്മം പട്ടയം, ലാന്‍ഡ്‌ ട്രിബ്യൂണല്‍ പട്ടയം, ലാന്‍ഡ്‌ അസൈന്‍മെന്റ് പട്ടയം ഇതില്‍ ലാന്‍ഡ്‌ അസൈന്‍മെന്റ് പട്ടയം അഥവാ 1960ലെ ലാന്‍ഡ്‌ അസൈന്‍മെന്റ് ആക്ടുപ്രകാരം നല്‍കിയ പട്ടയ ഭൂമിയിലെ മരങ്ങളാണ്‌ ഇപ്പോള്‍ കൊളളചെയ്യപ്പെട്ടിരിക്കുന്നത്‌.
.

വയനാട്‌,എറണാകുളം, തൃശൂര്‍,ഇടുക്കി ജില്ലകളിലാണ്‌ ലാന്റ് അസൈന്‍മെന്റ് പട്ടയം കൂടുതലായും നല്‍കിയിരിക്കുന്നത്‌. ഇത്തരം പട്ടയം അനുവദിച്ചതിന്‌ ചില വ്യവസ്ഥകള്‍ കൂടിയുണ്ട്‌. നാലുതരം മരങ്ങളുടെ ഉടമസ്ഥതയാണ്‌ സര്‍ക്കാരിനുളളത്‌. തേക്ക്‌, ചന്ദനം ,വീട്ടി, എബണി എന്നീ വിലപിടിപ്പുളള നാലുമരങ്ങളാണ്‌ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുളളത്‌. ഈ ഭൂമിയിലെ മറ്റ് എഴുപതില്‍ പരം ഇനം മരങ്ങള്‍ അവയുടെ വൃക്ഷവില അടച്ചതിനുശേഷം പട്ടയഭൂമിയുടെ ഉടമസ്ഥന്‌ മുറിച്ചുവില്‍ക്കാവുന്നതാണ്‌.

2017 ആഗസ്റ്റ് മാസം 17ന്‌ സര്‍ക്കാര്‍ ഒരു ഉത്തരവിറക്കി. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങെളുടെ ഉടമസ്ഥത ഭൂമിയുടെ ഉടമക്കാണെന്ന്‌ എന്നാല്‍ ഇതില്‍ ആശയകുഴപ്പം ഉണ്ടായതോടെ 2020 മാര്‍ച്ചുമാസം 13ന്‌ റവന്യൂ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു ഒരു സര്‍ക്കുലര്‍ പുറത്തിറക്കി. അതില്‍ ചന്ദന മരങ്ങള്‍ ഒഴികെയുളള നട്ടുവളര്‍ത്തിയ മരങ്ങളുടെ കൂടെ നിലവില്‍ ഭൂമിയിലുളള മരങ്ങളുടെ ഉടമസ്ഥതയും കര്‍ഷകനുണ്ട് എന്ന്‌ രേഖപ്പെടുത്തിയായിരുന്നു ഉത്തരവ്‌.

പിന്നെയും തര്‍ക്കങ്ങള്‍ ഉണ്ടായി എന്ന പേരില്‍ 2020 ഒക്ടേബര്‍ 24ന്‌ റവന്യൂ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരു്‌ന്ന ഡോ. എ ജയതിലകന്റെ ഉത്തരവ്‌ പുറത്തുവന്നു. ഇതില്‍ ചന്ദനം ഒഴികെയുളള എല്ലാമരങ്ങളുടെയും ഉടമസ്ഥത കര്‍ഷകന്‌ തന്നെയാണെന്നാണ്‌ സര്‍ക്കുലറില്‍ പറയു്‌ന്നത്‌. സര്‍ക്കാര്‍ ഉടമസ്ഥതയിലുളല നാലുമരങ്ങലുടെ ഉടമസ്ഥത വൃക്ഷ വില അടച്ചാല്‍ പോലും കര്‍ഷകര്‍ക്ക കിട്ടില്ല എന്നിരിക്കെയാണ്‌ ഇത്തരത്തിലൊരു ഉത്തരവ്‌ പുറത്തിറങ്ങിയത്‌. ഈ ഉത്തരവിനെ വ്യാഖ്യാനിച്ചാണ്‌ മരമാഫിയാ കൊളളയുടെ സാധ്യത കണ്ടെത്തിയത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →