തമിഴ്‌നാട്ടില്‍ സ്‌ത്രീകളെ പൂജാരിമാരായി നിയമിക്കാന്‍ തീരുമാനം

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിമാരായി സ്‌ത്രീകളെ നിയമിക്കാനുളള തീരുമാനവുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍. ഇത്‌ സംബന്ധിച്ചുളള ഉത്തരവ്‌ ഉടന്‍ പുറത്തിറക്കുമെന്ന്‌ തമിഴ്‌നാട്‌ ദേവസ്വം മന്ത്രി പികെ ശേഖര്‍ബാബു അറിയിച്ചു. താല്‍പര്യമുളള സ്‌ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ പരിശീലനം നല്‍കും.

മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടന്‍ സ്‌ത്രീപൂജാരിമാര്‍ക്ക്‌ പരിശീ‍ലനം നല്‍കി തുടങ്ങും. നിലവില്‍ പൂജാരിമാരുടെ ഒഴിവുളള ക്ഷേത്രങ്ങളില്‍ സ്‌ത്രീകളെ നിയമിക്കും. എല്ലാ ഹൈന്ദവര്‍ക്കും പൂരിമാരാകാം എന്നതുകൊണ്ടുതന്നെ താല്‍പര്യമുളള എല്ലാ സത്രീകള്‍ക്കും പൂജാരിമാരാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ മുപ്പതിലധികം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുണ്ട്‌. അണ്ണാ ഡിഎംകെയും ബിജെപിയും സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →