കാട്ടാക്കട: പോലീസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കുട്ടികളെ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് കേസെടുക്കാനാണ് പോലീസിന്റെ ശ്രമം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരേയും സമീപ വാസികളായ ചിലരേയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് പോലീസിന്റെ നീക്കണമെന്നാണ് കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്. ബാലാവകാശ കമ്മീഷന്‍ കെവി മനോജ് കുട്ടികളെ കണാന്‍ എത്തിയപ്പോള്‍ കുട്ടികള്‍ ഇരുന്ന യോഗീശ്വര ക്ഷേത്രവും പരിസരവും പരിശോധിച്ചിരുന്നു.
ഈ വിഷയം സംബന്ധിച്ച ബാലാവകാശ കമ്മീഷന്മുന്നില്‍ ഉത്തരമുട്ടിയ പോലീസ് ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് തമ്പടിച്ച് കുട്ടികളെ സാമൂഹ്യവിരുദ്ധരാക്കി ചിത്രീകരിച്ച് കേസെടുക്കാനും കുട്ടികളെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന ആരോപണമുണ്ട് . ചുറ്റുമതിനുളളിലോ സമീപത്തോ ആഹാര അവ്‌ശിഷ്ടങ്ങളോ സിഗരറ്റ് കുറ്റികളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവിടം സന്ദര്‍ശിച്ച ബാലാവകാശ കമ്മീഷന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പോലീസും ഇക്കാര്യം ശരിവച്ചതാണ്. എന്നാല്‍ പിന്നീട് ക്ഷേത്രപരിസരത്ത് മദ്യകുപ്പികളും സിഗരറ്റ് കുറ്റികളും എത്തിയതെങ്ങനെയെന്നത് സംശയമുണ്ടാക്കുന്നതാണ്.
സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാവുമെന്ന് കമ്മീഷന്‍ പ്രതികരിച്ചു. 2021 ജൂണ്‍ 8ന് വൈകിട്ട് ശിശുക്ഷേമ സമിതി അധികൃതരും കുട്ടികളുടെ വീടുകളിലെത്തിയിരുന്നു.കുട്ടികള്‍ക്ക കൗണ്‍സിലിംഗ് നല്‍കാന്‍ സമിതി നിര്‍ദ്ദേശിച്ചു. പത്രങ്ങളില്‍ വന്ന വാര്‍ത്തകളും കുട്ടികള്‍ ചെയ്‌ത പഴയ ടിക് ടോക് വീഡിയോകളും കാട്ടക്കടയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുളള പോലീസുകാര്‍തന്നെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് പോസ്‌റ്റ് ചെയ്യുന്നുണ്ടെന്ന പരാതിയും ഉണ്ട്.

