കോഴിക്കോട്: ബാലുശ്ശേരി ബൈപ്പാസ് യാഥാർത്ഥ്യമാകും

കോഴിക്കോട്:  ബാലുശ്ശേരിയിൽ ബൈപ്പാസ് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തും ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ  മുഹമ്മദ് റിയാസ്.  അഡ്വ: കെ.എം സച്ചിൻ ദേവ് എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് നിയമസഭയിൽ  മറുപടി പറയുകയായിരുന്നു മന്ത്രി.

ബാലുശ്ശേരി കാട്ടാൻവളളി പെട്രോൾ പമ്പ് മുതൽ  ബാലുശ്ശേരി മുക്കിൽ അവസാനിക്കുന്ന രീതിയിലാണ് അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്. ഒരു വീട് പോലും നഷ്ടപെടാതെയാണ് 2.4 കി മീ ബൈപ്പാസ് നിർമ്മിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. 1.8 കി.മി സർവ്വെ നടപടി പൂർത്തിയായി. 600 മീറ്റർ കൂടി സർവ്വെ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →