മുട്ടിൽ മരം മുറി കേസ് ; റവന്യു വനം ഉദ്യോഗസ്ഥരും മരം കൊള്ളയിൽ പങ്കാളികളെന്ന് ആരോപണം

വയനാട്: മുട്ടിലില്‍ ഈട്ടിമരം കൊള്ളയില്‍ റവന്യു വനം ഉദ്യോഗസ്ഥരും മരം കൊള്ളയിൽ പങ്കാളികളെന്ന് ആരോപണം. സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരം മുറി നടന്നതെന്ന ആരോപണവുമായി ഇടനിലക്കാരന്‍ തങ്കച്ചന്‍ ചാക്കോ രംഗത്തുവന്നു. തെറ്റിദ്ധരിപ്പിക്കാന്‍ എത്തിയ സംഘത്തില്‍ റവന്യു വനം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം. മുട്ടില്‍ മാത്രമല്ല ജില്ലയിലെ വിവിധയിടങ്ങളിലും ഈട്ടിമരം മുറിച്ചുവെന്ന് തങ്കച്ചന്‍ പറയുന്നു.

അതേ സമയം മരം കൊള്ളയിൽ വനംവകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . 07/06/21 തിങ്കളാഴ്ച വനംമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്ന സംശയമാണ് ഉന്നത ഉദ്യോഗസ്ഥര്‍ വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കുവെച്ചത്.

ഇതോടെ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. വനം വിജിലന്‍സ് സിസിഎഫിനാണ് ചുമതല. ഈട്ടിമരം കൊള്ളയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ, ഏതോക്കെ ഉദ്യോഗസ്ഥരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്, സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →