എറണാകുളം: ബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

എറണാകുളം: റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ബംഗാൾ സ്വദേശിയുടെ മൃതദേഹം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. രായമംഗലം വില്ലേജ് കുറുപ്പംപടി കീഴില്ലം റോഡിൽ പണിക്കരമ്പലം ഭാഗത്ത് റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂർ ഷിദാബാദ് സ്വദേശി സിറാജ് സർക്കാർ എന്നയാളെ തുടർ ചികിത്സക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. 

തുടർന്ന് മരിച്ച വ്യക്തിയുടെ സഹോദരൻ പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസറുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന് സഹായിക്കണമെന്നും കൂടെ പോകുന്ന ആൾക്ക് ടിക്കറ്റിന് പോലും പൈസ ഇല്ല എന്നറിയിക്കുകയും ചെയ്തു. തുടർന്ന് ജില്ല ലേബർ ഓഫീസർ പി.എം ഫിറോസുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച് മ്യതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. മൃതദേഹം ജൂൺ 6 ഞായറാഴ്ച വിമാന മാർഗം സൗജന്യമായി നാട്ടിലെത്തിക്കുകയും കൂടെ യാത്ര ചെയ്ത സഹോദരന് യാത്ര സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു. പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് തുടർ നടപടികൾ ഏകോപ്പിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →