പരിസ്ഥിതി ദിനാചരണം: ഇടുക്കി ജില്ലാതല ഉദ്‌ഘാടനം കട്ടപ്പനയില്‍

കട്ടപ്പന: ഇടുക്കി സോഷ്യല്‍ ഫോറസ്‌ട്രിയുടെയും, പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ലീഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവു, വൃക്ഷതൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും കട്ടപ്പന സിഎസ്‌ഐ ഗാര്‍ഡനില്‍ വച്ച്‌ നടത്തപ്പെടുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം 2021 ജൂണ്‍ 5ന്‌ രാവിലെ 9.30ന്‌ പീരുമേട്‌ എംഎല്‍എ വാഴുര്‍ സോമന്‍ നിര്‍വഹിക്കും. വൃക്ഷത്തൈ വിതരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ ഫിലിപ്പ്‌ നിര്‍വഹിക്കും.

ദിവംഗതയായ സുഗതകുമാരി ടീച്ചറിന്റെ ഓര്‍മ്മക്കായി `ഓര്‍മ്മ മരം” മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീനാ ജോബി നടും. ഇന്ത്യയുടെ എക്കാലത്തേയും വലിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ അന്തരിച്ച സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മ്‌ക്കായി (ചിപ്‌കോ മുവ്‌മെന്‍റ് )” ഓര്‍മ്മ മരം ഗ്രീന്‍ലീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ സിപി റോയിയും നടുന്നതാണ്‌.

2021 ജൂണ്‍ 5ന്റെ പരിസ്ഥിതി ദിന സന്ദേശമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുളള എക്കോസിസ്‌റ്റം റിസ്‌റ്റോറേഷന്‍ (ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം )മുന്‍ നിര്‍ത്തി ഫ്‌ളൈിംഗ് സ്ക്വാഡ് ഡിഎഫ്‌ഒ ഷാന്‍ടി ടോം, വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ബി.രാഹുല്‍ തുടങ്ങിയവര്‍ സംസാരിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ രജിത രമേഷ്‌ സിഎസ്‌ഐ പളളി വികാരി റവ.ഫാ. ജെയിംസ്‌ പി മാമ്മന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന്‌ കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്‌ വൃക്ഷത്തൈ വിതരണവും ഉണ്ടായിരിക്കുന്നതാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →