ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; അധോലോക കുറ്റവാളി രവിപൂജാരിയെ 02/06/21 ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിക്കും

ബംഗളൂരു: അധോലോക കുറ്റവാളി രവിപൂജാരിയെ 02/06/21 ബുധനാഴ്ച രാത്രി കൊച്ചിയിലെത്തിക്കും. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലാണ് രവി പൂജാരി അറസ്റ്റിലായത്. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കനത്ത സുരക്ഷയിലാണ് യാത്ര. രാത്രി 7.45 ന്റെ എയർ ഏഷ്യ വിമാനത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥൻ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയില്‍ എത്തും. 

തുടര്‍ന്ന് രവി പൂജാരിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരു പരപ്പന ജയിലിൽ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാർലറില്‍ 2018 ഡിസംബർ 15 ന് ഉച്ചയ്ക്കാണ്  വെടിവെപ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →