പാലക്കാട്: പാലക്കാട് അച്ഛന് മകനെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊന്നു. ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. പാലാക്കാട് ജില്ലയിലെ പുതുക്കാടാണ് 02/06/21 ബുധനാഴ്ച പുലര്‍ച്ചയോടെ സംഭവം നടക്കുന്നത്. ജിബിന്റെ അച്ഛനായ ചാക്കോച്ചനെ പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് സൂചന.
പുലര്‍ച്ചയോടെ ജിബിനും ചാക്കോച്ചനും തമ്മില്‍ വഴക്കുണ്ടായി. വാക്കുതര്‍ക്കം അടിപിടിയിലെത്തിയതോടെ ചാക്കോച്ചന് ചുറ്റിക ഉപയോഗിച്ച് ജിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. വീട്ടില്‍ ഇരുവരും മാത്രമെ സംഭവ സമയത്തുണ്ടായിരുന്നുള്ളു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

