ന്യൂഡല്‍ഹി: ബിരുദ പ്രവേശനങ്ങള്‍ മെറിറ്റ് അടിസ്ഥാനമാക്കിയെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി. സിബിഎസ്ഇ അടക്കമുള്ള ബോര്‍ഡുകള്‍ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് യൂണിവേഴ്സിറ്റിയുടെ പ്രതികരണം. പ്ലസ്ടു പരീക്ഷ റദ്ദാക്കിയ തീരുമാനം മാനിക്കും. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്ലസ്ടു പരീക്ഷാ ബോര്‍ഡുകള്‍ പരീക്ഷാ ഫലം പുറത്ത് വിടും. ഈ മാര്‍ക്കിനെ അടിസ്ഥാനമാക്കി തങ്ങള്‍ കട്ട് ഓഫ് നിശ്ചയിക്കുമെന്നുമാണ് സര്‍വകലാശാലയുടെ എന്‍ട്രന്‍സ് ചെയര്‍പേഴ്സണ്‍ രാജീവ് ഗുപ്ത പറഞ്ഞത്.അഭൂതപൂര്‍വമായ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഡി.യു ആക്ടിംഗ് വൈസ് ചാന്‍സലര്‍ പി സി ജോഷി പറഞ്ഞു
. കേരളത്തിലെ സര്‍വകലാശാല സങ്കല്പങ്ങളില്നിന്ന് വിഭിന്നമാണ് ഡി.യു. സര്‍വകലാശാലയ്ക്ക് പ്രത്യേക കാമ്പസില്ല. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ 90 കോളേജുകളും അനുബന്ധ ഡിപ്പാര്‍ട്ട്മെന്റുകളും അടങ്ങിയതാണ് ഡി.യു. മെറിറ്റ്, പ്രവേശനപരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. പത്തിലധികം ബിരുദകോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷയുണ്ട്. മറ്റുള്ളവ പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കി കട്ട് ഓഫ് പ്രകാരമുള്ള മെറിറ്റ് രീതിയിലും. പി.ജി. കോഴ്സുകള്‍ക്കെല്ലാം പ്രവേശനപരീക്ഷയുണ്ട്.സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിക്കുക. ഓരോവര്‍ഷവും കട്ട് ഓഫ് പട്ടികകളുടെ എണ്ണം വ്യത്യസ്തമാകും. ഓരോ കോഴ്സിനും ഓരോ കോളേജുകളിലും കട്ട് ഓഫ് മാര്‍ക്ക് വ്യത്യസ്തമാണ്. എങ്കിലും പൊതുവേ 90 ശതമാനത്തിനുമുകളിലാണ് ആദ്യ കട്ട് ഓഫ്. കഴിഞ്ഞവര്‍ഷം ബി.എ., ബി.കോം. കോഴ്സുകള്‍ക്ക് 97 ശതമാനത്തിനുമുകളിലും ബി. എസ്സി. കോഴ്സുകള്‍ക്ക് 98 ശതമാനത്തിനുമുകളിലുമാണ് ആദ്യ കട്ട് ഓഫ് വന്നത്.
ബിരുദ – ബിരുദാനന്തര – ഗവേഷണ കോഴ്സുകളാണ് ഡല്‍ഹി യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്നത്. ഹോണേഴ്സ് ഡിഗ്രി, മികച്ച സിലബസ്,രാജ്യത്തെ മികച്ച അധ്യാപകര്‍, മികവുറ്റ അക്കാദമിക് അന്തരീക്ഷം, കൃത്യമായ പഠനക്രമം, പ്ലെയ്സ്മെന്റ് തുടങ്ങി ഏതര്‍ത്ഥത്തിലും ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് ഡല്‍ഹി സര്‍വകലാശാല ഏറ്റവും മികച്ച വേദിയാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. എജുക്കേഷണല്‍ ഹബ്ബായ തലസ്ഥാന നഗരിയുടെ ഹൃദയമാണ് ഡല്‍ഹി കേന്ദ്ര സര്‍വകലാശാല. 1922ല്‍ വെറും 3കോളേജുകളുമായി പ്രയാണമാരംഭിച്ച സര്‍വകലാശാല ഇന്ന് 77കോളേജുകളിലായി 1,32,435വിദ്യാര്‍ഥികള്‍ പഠിക്കുന്ന. 86അക്കാദമിക് ഡിപ്പാര്‍ട്മെന്റുകള്‍ നിലവില്‍ ഉണ്ട്.

