തിരുവനന്തപുരം: കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി: മന്ത്രി

തിരുവനന്തപുരം: കർഷകരുടെയും കാർഷികമേഖലയുടെയും പുരോഗതിക്കായി കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ ലിഫ്റ്റ് ഇറിഗേഷന്റെ സാധ്യതകൾ ഊർജ്ജിത കാർഷിക ജലസേചന പദ്ധതിയുമായി സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ നാണ്യവിളകളായ കുരുമുളക്, ഏലം, നാളികേരം, അടയ്ക്ക, ജാതി, കാപ്പി, ഫലവൃക്ഷ വിളകൾ, പച്ചക്കറി എന്നിവയ്ക്ക് ജലസേചനം ഏർപ്പെടുത്തുകയും ഉത്പാദനം വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

കാർഷികവൃത്തിയിൽ നിന്ന് അകന്ന കർഷകരെ ഈ മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഭക്ഷ്യോൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ ഉടൻ തുടങ്ങുമെന്നും പൈലറ്റ് പദ്ധതികൾ വയനാട്, ഇടുക്കി ജില്ലകളിൽ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →