തിരുവനന്തപുരം: പരിസ്ഥിതി ദിനം: വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്, പോസ്റ്റർ രചനാ മത്സരം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിൽ ലോവർ പ്രൈമറി മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്കായി ഓൺലൈൻ പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരം ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്ക് ഏകദിന വെബിനാറും നടത്തും.

പെയിന്റിംഗ് ആൻഡ് പോസ്റ്റർ രചനാ മത്സരത്തിന്റെ രജിസ്‌ട്രേഷൻ ജൂൺ മൂന്ന് വൈകുന്നേരം ആറ് മണി വരെ നടത്താം. ഓൺലൈൻ മത്സരം ആയതിനാൽ 100 പേർക്ക് മാത്രമായി രജിസ്‌ട്രേഷൻ പരിമിതപ്പെടുത്തിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് വാട്‌സാപ്പ് നമ്പരിലോ (+91-6235115071, 9496816672), ഇ-മെയിലിലോ  (competition.dmz@gmail.com)     ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →