കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്തിലെ ബളാന്തോട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് പനത്തടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഭാവനയായ 25000 രൂപ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് പ്രഥമാധ്യാപകന്‍ രമേശന്‍, പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലത അരവിന്ദന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസന്‍, പഞ്ചായത്തംഗം വേണുഗോപാലന്‍ കെ.കെ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മാധവി രാജന്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.