ജക്കാർത്ത: ഇന്ത്യയിലെ ഇൻഡൊനീഷ്യൻ നയതന്ത്ര പ്രതിനിധിയും മിഷൻ ഇൻ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫുമായിരുന്ന ഫെർഡി പിയെ കോവിഡ് ബാധിച്ച് മരിച്ചു. ആഴ്ചകൾക്കു മുൻപ് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.
ന്യൂഡൽഹിയിൽ വെച്ചാണ് ഫെർഡിക്ക് കോവിഡ് ബാധിക്കുന്നത്. ന്യൂഡൽഹിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫെർഡിയെ ഏപ്രിൽ 7-നാണ് ജക്കാർത്തയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുന്ന ആദ്യ നയതന്ത്രപ്രതിനിധിയാണ് ഫെർഡി.