കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും നോട്ടീസ്

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം 24/05/21 തിങ്കളാഴ്ച വീണ്ടും നോട്ടീസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇരുവരോടും 23/04/21 ഞായറാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയ്ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →