നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

കാഠ്മണ്ഡു: പാര്‍ലമെന്റ് പിരിച്ചുവിട്ട് നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി. ആറ് മാസത്തിന് ശേഷം നവംബറില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് 22/05/21 ശനിയാഴ്ച അറിയിച്ചു. നവംബര്‍ 12 മുതല്‍ 18 വരെയുള്ള തീയ്യതികളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബറില്‍ കെ.പി ശര്‍മ ഒലി സര്‍ക്കാരിന് അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിന് പിന്നാലെ ഒലിയെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ ഒലിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവായ നേപ്പാളി കോണ്‍ഗ്രസ് നേതാവ് ഷേര്‍ ബഹദൂര്‍ ദ്യേജ കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ഒലിയെ തന്നെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നത്.

പ്രതിപക്ഷത്തുനിന്നുള്ളവരടക്കം 153 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തെ ഒലി അറിയിച്ചിരുന്നത്. 149 പേരുടെ പിന്തുണയായിരുന്നു ദ്യേജക്കുണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഭരണഘടന ലംഘിച്ചുകൊണ്ട് ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിലനിര്‍ത്തിയാല്‍ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. നേപ്പാളി കോണ്‍ഗ്രസ്, മാവോയിസ്റ്റ് പാര്‍ട്ടി, സമജ്ബാദി ജനത പാര്‍ട്ടിയിലെ ഒരു വിഭാഗം, ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളില്‍ നിന്നും പുറത്തുവന്ന യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്/ലെനിനിസ്റ്റ് എന്നിവരായിരുന്നു പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →