മഹാരാഷ്ട്രയില്‍ 13 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് എറ്റപ്പള്ളിയിലെ പെയ്ഡി- കോട്ട്മി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ദൗത്യം വിജയകരമായിരുന്നുവെന്ന് ഡിഐജി സന്ദീപ് പാട്ടീല്‍ പറഞ്ഞു. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആള്‍നാശം സംഭവിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →