പത്തനംതിട്ട: കുടുംബശ്രീ ചെയിന്‍ കോളിലൂടെ സേവനം നല്‍കിയ് 11,763 പേര്‍ക്ക്

പത്തനംതിട്ട: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധ, അവബോധ പദ്ധതിയായ ചെയിന്‍ കോളിലൂടെ വ്യാഴാഴ്ച ഉച്ചവരെ നല്‍കിയത് 11,763 പിന്തുണ സഹായങ്ങള്‍. ടെലിഫോണിലൂടെ ഓരോ കുടുംബത്തേയും ബന്ധപ്പെട്ട് ക്ഷേമം അന്വേഷിക്കുക, കോവിഡ് പ്രതിരോധ അവബോധം നല്‍കുന്നതോടൊപ്പം അവശ്യ സഹായങ്ങളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ പറഞ്ഞു.

കുടുംബശ്രീ സിഡിഎസുകള്‍ അവയ്ക്ക് കീഴിലുള്ള എഡിഎസ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറും. എഡിഎസ് അംഗങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളെ ഗ്രൂപ്പുകളായി തിരിച്ച് ഫോണിലൂടെ ബോധവല്‍ക്കരണം നടത്തും. അയല്‍ക്കൂട്ട പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ 25,748 പേര്‍ ചെയിന്‍ കോളില്‍ പങ്കാളികളായി. ഇവരില്‍ 11,763 പേര്‍ക്ക് വിവിധ തരത്തിലുള്ള പിന്തുണ സഹായങ്ങള്‍ നല്‍കി. കോവിഡ് കാലത്തെ ഒറ്റപ്പെടലില്‍ മാനസിക പിന്തുണയാണ് 4842 പേരും ആവശ്യപ്പെട്ടത്. 4386 പേര്‍ക്ക് ഭക്ഷ്യസഹായങ്ങളും, 1507 പേര്‍ക്ക് ആരോഗ്യ പിന്തുണ സഹായങ്ങളും, 1027 പേര്‍ക്ക് മറ്റു സഹായങ്ങളും നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →