മലപ്പുറം: കോവിഡ്‌ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ വടിവാളുമായി യുവാക്കള്‍

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്‌ ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറത്ത്‌ വടിവാളുകളുമായി യുവാക്കളുടെ സെല്‍ഫി. വാക്കാട്‌ കടപ്പുറത്താണ്‌ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച്‌ ഒരുസംഘം യുവാക്കള്‍ വടിവാളുകളുമായി എത്തിയത്‌. തിരൂര്‍, താനൂര്‍, സ്വദേശികളായ യുവാക്കളാണ്‌ കടപ്പുറത്ത്‌ എത്തിയത്‌. ചേക്കാമിന്റെ പുരക്കല്‍ ഷര്‍ഫാസ്‌, എനീന്റെ പുരക്കല്‍ ഷാഹിദ്‌, അഫീദി എന്നിവരടങ്ങുന്ന സംഘമാണ്‌ ഇവരെന്നാണ് ലഭിക്കുന്ന സൂചനകള്‍. കടപ്പുറത്തെത്തിയ ഇവര്‍ ഊരിപ്പിടിച്ച വടിവാളുമായി നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസറ്റ്‌ ചെയ്‌തിരുന്നു. ഇതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌ സംഭവം വിവാദമായതോടെ ഇവര്‍ ഫോട്ടോ നീക്കം ചെയ്‌തു.

ഇവരുടെ സംഘത്തില്‍ പെട്ട താനൂര്‍ സ്വദേശിയായ ഷാഹിദ്‌ ദിവസവും കടപ്പുറത്തെത്താറുണ്ടെന്നാണ്‌ പ്രദേശ വാസികള്‍ പറയുന്നത്‌. ഇതിനുമുമ്പും ഇക്കൂട്ടര്‍ സമാന രീതിയില്‍ ആയുധ പ്രദര്‍ശനം നടത്തിയിട്ടുണ്ടെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ്‌ സംഘമെത്തിയതെന്നുമാണ്‌ സംശയിക്കുന്നതെന്നും നാട്ടുകാര്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പോലീസ്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →