കണ്ണൂർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജില്‍ പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എം ടെക് /എംസിഎ /ബിഎസ് സി /എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് /ബിസിഎയാണ് യോഗ്യത. അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും www.ihrd.ac.in അല്ലെങ്കില്‍ cek.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ കോളേജ് മേധാവിയുടെ പേരില്‍ മാറാവുന്ന 150 രൂപയുടെ (എസ് സി /എസ് ടി വിഭാഗത്തില്‍പെട്ടവര്‍ക്ക് 100 രൂപ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം  പ്രിന്‍സിപ്പല്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ, തിരുവല്ല, പത്തനംതിട്ട എന്ന വിലാസത്തില്‍ ജൂണ്‍ 15 നാല് മണിക്കകം ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍ ആയിട്ടും അടയ്ക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →