തൃശ്ശൂർ: വിഎസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടർന്ന് 17/05/21 തിങ്കളാഴ്ച രാത്രിയോടെയാണ് അദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടെയാണ് അസ്വസ്ഥകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
രണ്ട് തവണയാണ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 23 നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് കഴിഞ്ഞ മാസം പകുതിയോടെ വീണ്ടും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗമുക്തനായി വീട്ടിൽ തുടരുന്നതിനിടെയാണ് കടുത്ത ചുമയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

