ചെന്നൈ: പ്രശസ്ത തമിഴ് നടൻ നിതിഷ് വീര (45) അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/05/21 ഞായറാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. രജിനികാന്ത് ചിത്രം കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിതിഷ്.
സെൽവരാഘവൻ ചിത്രമായ പുതുപ്പേട്ടയിലൂടെ മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തമിഴകത്തെ അരങ്ങേറ്റം കുറിച്ച നിധീഷ് പുതുപ്പേട്ടൈ, വെണ്ണിലാ കബഡി ടി കുഴു, തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ചെയ്തു.
പിന്നീട് നേട്ര ഇൻട്ര, പാടൈ വീരൻ, പേരൻപ്, ഐര, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിധിഷ് അഭിനയിച്ചു. വിജയ് സേതുപതിയും ശ്രുതിഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും നിധിഷ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സഹതാരങ്ങൾ നിതീഷിന്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി.

