ഇസ്രയേൽ; അതിർത്തിയിൽ യുദ്ധസമാനം, അകത്ത് കലാപം

ടെൽ അവീവ്: ഇസ്രായേലില്‍ അതിര്‍ത്തിയില്‍ ഹമാസും ഇസ്രായല്‍ സേനയും തമ്മില്‍ സംഘര്‍ഷം തുടരവെ രാജ്യത്തെ നഗരങ്ങളില്‍ കലാപ സമാന സാഹചര്യം. ടെല്‍ അവിവില്‍ അറബ് വംശജരും ജൂതരും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 374 പേരെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ബോര്‍ഡര്‍ പൊലീസിന്റെ 10 യൂണിറ്റുകളെ കൂടി നഗരങ്ങളിലേക്ക് വിന്യസിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് 12/05/21 ബുധനാഴ്ച ഉത്തരവിട്ടു.

ടെല്‍ അവീവിലെ ബാന്ത് യാമില്‍ തീവ്രദേശീയ ജൂതര്‍ നടത്തിയ മാര്‍ച്ചിനിടെ അറബ് ഉടമസ്ഥതയിലുള്ള കടകള്‍ നശിപ്പിക്കപ്പെടുകയും അറബ് വംശജര്‍ക്കെതിരെ ആക്രമണവും നടന്നു. ബൈക്കില്‍ പോവുകയായിരുന്നു ഒരു അറബ് വംശജനെ ആള്‍ക്കൂട്ടം വലിച്ചിഴച്ച് കൊണ്ടു പോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

മറുവശത്ത് അറബ് വംശജരുടെ ആക്രമണത്തില്‍ നിരവധി ജൂതര്‍ക്ക് പരിക്കേറ്റു. അറബ് വംശജരുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. സംഘര്‍ഷങ്ങള്‍ ആദ്യം ഉടലെടുത്ത ലോദ് നഗരത്തില്‍ ഒരു ജൂതന് കുത്തേറ്റു. പൊലീസ് വാഹനങ്ങള്‍ക്ക് തീ വെച്ച സംഭവവമുണ്ടായി.

ഇതിനിടെ ഗാസ മുനമ്പില്‍ സൈനിക സംഘട്ടനം രൂക്ഷമായി തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. 17 കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 480 ഓളം പേര്‍ക്ക് പരിക്കേറ്റു. 1600 ലേറെ റോക്കറ്റുകളാണ് ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് വന്നതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. റോക്കറ്റുകളെ പ്രതിരോധിക്കുന്ന അയേണ്‍ ഡോം സംവിധാനം 90 ശതമാനവും ഫലപ്രമാണെന്ന് ഇസ്രായേല്‍ സൈനിക പ്രതിനിധി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →