കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്ന കോവിഡ് ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനം 14.05.2021 വെളളിയാഴ്ച രാവിലെ 11.30ന് ഇടുക്കി എംപി.അഡ്വ.ഡീന്‍ കുര്യാക്കോസ് നിര്‍വഹിക്കും. ഇടുക്കി എംല്‍എ റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുളള യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പടെ രാഷ്ട്രീയ സന്നദ്ധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. നഗരസഭാ പരിധിയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുളളത്.
ഡൊമിസിയലറി ട്രീറ്റ്‌മെന്റ് സെന്ററില്‍ രോഗിക്ക് പ്രവേശനം ലഭിക്കുവാന്‍ കട്ടപ്പന നഗരസഭ ഹെല്‍പ്പ് ഡെസ്‌കില്‍ വിളിച്ച് ബുക്കുചെയ്യുകയും വാഹനം ആവശ്യമുളള ആളുകള്‍ ആവശ്യപ്പെടുകയും ചെയ്താല്‍ വാഹനം സ്ഥലത്തെത്തി രോഗിയെ സെന്റ റിലെത്തിക്കുവാനുളള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. ചികിത്സക്കായി എത്തുന്ന രോഗികള്‍ ബെഡ്ഷീറ്റ്, തലയിണ, ബക്കറ്റ്, കപ്പ്, സോപ്പ്, ഉള്‍പ്പടെയുളളവ കരുതേണ്ടതാണ്. രോഗികള്‍ക്കുളള ഭക്ഷണം സെന്ററില്‍ ക്രമീകരിക്കും. കട്ടപ്പന നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതിന് 8547667931, 8301069574 ,04868 272235 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീനാ ജോബി അറിയിച്ചു.