പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്തളം നഗരസഭയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കും വാര്‍ റൂമും സജ്ജീകരിച്ചു. കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏഴ് ടീമുകളായി തിരിഞ്ഞാണ് നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ദൈനംദിന അവലോകനവും നഗരസഭാതലത്തില്‍ വിലയിരുത്തുന്നുണ്ട്.