പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഒപ്പം കാമ്പയിനിന്റെയും, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ തുടരണം ജാഗ്രത ക്യാമ്പയിനിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ഗൃഹനിരീക്ഷണത്തിലുള്ള രോഗികളെ പരിചരിക്കേണ്ട രീതി, കുടുംബാംഗങ്ങളിലേക്ക് രോഗവ്യാപനം എങ്ങനെ തടയാം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് വെബിനാര്‍ നടത്തിയത്.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി വെബിനാര്‍ നയിച്ചു.
ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വിഭാഗം റീജിയണല്‍ കണ്‍വീനര്‍ പി.ബി. ബിനു വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ വി.എസ്. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, പിഎസി മെമ്പര്‍മാരായ ജേക്കബ് ചെറിയാന്, ആര്. മണികണ്ഠന്, എ. അരുണ്‍, കെ. ഹരികുമാര്‍, എന്‍. അനുരാഗ് എന്നിവര്‍ സംസാരിച്ചു. ഈ പ്രോഗ്രാമിന്റെ തുടര്‍ച്ചയായി എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. അവരിലൂടെ വീടുകളിലേക്ക് സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കണ്‍വീനര്‍ വി.എസ്. ഹരികുമാര്‍ പറഞ്ഞു.

