ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തിൽ ഡൽഹിയിലെ ലോക്ഡൗൺ മേയ് 17 വരെ നീട്ടി. 10/05/21 തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ 09/05/21ഞായറാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെയ് 6 ,7, 8 ദിവസങ്ങളിലെ കണക്കുപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറഞ്ഞതായി കെജ് രിവാൾ പറഞ്ഞു. സ്ഥിതിഗതികൾ ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാൽ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കാനായിട്ടില്ലെന്നും കെജ് രിവാൾ വ്യക്തമാക്കി. രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 20നാണ് ഡൽഹി സർക്കാർ സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.