ആലപ്പുഴ: ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തക രേഖകൗണ്‍സിലിംഗ് ആരംഭിച്ചു

ആലപ്പുഴ: കൊവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുമായ രേഖയാണ് 08/05/21 ശനിയാഴ്ച പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയത്.

07/05/21 വെള്ളിയാഴ്ച്ച കൊവിഡ് ബാധിച്ച കരൂര്‍ സ്വദേശിക്ക് കടുത്ത ശ്വാസ തടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതോടെ സഹപ്രവര്‍ത്തകന്‍ അശ്വിനുമായി ചേര്‍ന്ന് രേഖയായിരുന്നു രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനെ പരിഹസിച്ചും ബലാത്സംഗം തമാശയായി അവതരിപ്പിച്ചുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് മാനസികമായി ഏറെ വിഷമിപ്പിച്ചെന്ന് രേഖ പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →