ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കലവൂർ സഹകരണബാങ്ക് മൂന്നുലക്ഷം നൽകി

കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അരലക്ഷം രൂപ നൽകി

ആലപ്പുഴ: കലവൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മൂന്നു ലക്ഷം രൂപ നിയുക്ത എം.എൽ.എ. പി.പി. ചിത്തരജ്ഞൻ ജില്ല കളക്ടർ എ. അലക്സാണ്ടർക്ക് കൈമാറി. ആലപ്പുഴ മൈ കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ 52000 രൂപയുടെ ചെക്കും അദ്ദേഹം കൈമാറി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലക്സ് ജോസഫ് സന്നിഹിതനായിരുന്നു. കലവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ടി. അജയകുമാർ, സെക്രട്ടറി വിജി മോൾ, ബാങ്ക് ലീഗൽ അഡൈ്വസർ അഡ്വ. കെ.ആർ. ഭഗീരഥൻ തുടങ്ങിയവർ ചേർന്നാണ് ചെക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജന് കൈമാറിയത്. മൈ കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാർ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്നാണ് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജന് തുക കൈമാറിയത്. നഗരസഭ ചെയർപേഴ്സൻ ഇന്ദു വിനോദ്, വൈസ് ചെയർമാൻ പി.എസ്.എം. ഹെൈുസൻ എന്നിവർ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →