ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലാത്ത ബഹു ഭുരിപഷം വരുന്ന കോവിഡ് രോഗികൾക്ക് പ്രയോജനപ്രദമെന്നു തെളിയിക്കപ്പെട്ട ,വ്യത്യസ്ത ഔഷധസസ്യങ്ങൾ ചേർത്ത് നിർമ്മിക്കുന്ന ആയുർവേദ മരുന്നായ ആയുഷ് 64, സിദ്ധ ഔഷധമായ കബാസുര കുഡിനീർ എന്നിവയുടെ വിതരണത്തിനായി ആയുഷ് മന്ത്രാലയം രാജ്യവ്യാപകമായി വിപുലമായ കാമ്പയിൻ ആരംഭിക്കുന്നു. ഈ മരുന്നുകളുടെ ഫലപ്രാപ്തി ശക്തമായ ബഹുമുഖ ക്ലിനിക്കൽ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.ആയുഷ് സഹമന്ത്രി ശ്രീ കിരൺ റിജിജു ആണ്ഈ ഔഷധങ്ങളുടെ മൾട്ടി വിതരണ ക്യാമ്പയിന് തുടക്കം കുറിച്ചത്..പ്രചാരണത്തിന്റെ പ്രധാന സഹകാരി സേവാ ഭാരതിയാണ്.
മിതമായതും, അധിക രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് -19 രോഗികളുടെ പരിചരണത്തിൽ ആയുഷ് 64 ന്റെ സുരക്ഷയും കാര്യക്ഷമതയും വിലയിരുത്തുന്നതിനായി ആയുഷ് മന്ത്രാലയവും ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലും (CISR ) സംയുക്തമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (സിസിആർഎസ്) , സിദ്ധ ഔഷധമായ കബാസുര കുഡിനീർ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും , ഇത് മിതമായതും അധിക രോഗ ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് -19 ചികിത്സയിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്