അദ്ദേഹം അസാധാരണമായ ഒരു നടൻ മാത്രമല്ല,. അനുകമ്പയുള്ള വ്യക്തിയും കൂടിയാണ്, പ്രിത്വിയെ കുറിച്ചുള്ള ഉണ്ണിമുകുന്ദന്റെ വാക്കുകൾ

ഉണ്ണിമുകുന്ദനും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ബ്രഹ്മം. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി . ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പം അഭിനയിച്ച സന്തോഷവും ആദ്യമായി പ്രിത്വിയെ കണ്ടതിനെക്കുറിച്ചും ഉണ്ണിമുകുന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിൽ പറയുന്നു.

പൃഥ്വിരാജിനെ കുറിച്ച് ഉണ്ണിമുകുന്ദൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ..

ഒരു ചെറിയ പരിപാടിയിലാണ് ഞാൻ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത്. ചടങ്ങുകൾ എല്ലാം കഴിഞ്ഞു താരങ്ങൾ മടങ്ങുമ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു. അന്ന് ഒരു ഓട്ടോറിക്ഷയിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എന്നോട് പൃഥ്വിരാജ് വന്നു വീട്ടിലേക്ക് ഒരു ഡ്രൈവ് പോകാമെന്ന് പറഞ്ഞു. പ്രിഥ്വിയെ പോലൊരു വലിയ നടനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആ ക്ഷണം സ്നേഹത്തോടെ ഞാൻ നിരസിച്ചു.

അന്നേ സിനിമയിൽ ഒരു തുടക്കക്കാരൻ മാത്രമായിരുന്ന, ആളുകളുടെ മനസ്സിൽ പേര് പോലും എത്തിയിട്ടില്ലാത്ത എന്നോട് വളരെ നല്ല രീതിയിൽ ആണ് പൃഥ്വി അന്ന് പെരുമാറിയത് . പൃഥ്വിയുടെ അന്നത്തെ ആ പെരുമാറ്റം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. പൃഥ്വിരാജ് എന്ന വ്യക്തി എന്താണ് എങ്ങനെയാണ് എന്നുള്ള ആമുഖമായിരുന്നു ആ അനുഭവം എനിക്ക് .

അതേ വ്യക്തിക്കൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുക എന്നാൽ എന്നെ സംബന്ധിച്ച് വളരെയധികം സന്തോഷം ഉള്ള കാര്യം ആയിരുന്നു. അഭിനേതാവ് ആവുന്നതിനു മുൻപേ തന്നെ ഞാൻ ആരാധിച്ച നടനാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ഞാൻ എന്നും ആഗ്രഹിച്ചിരുന്നു. തികഞ്ഞ മാന്യനാണ് അദ്ദേഹം. അസാധാരണമായ ഒരു നടൻ മാത്രമല്ല പൃഥി . അനുകമ്പയുള്ള വ്യക്തിയും കൂടിയാണ്.

പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ചും ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയോട് രാജുവിന് വളരെ ഗൗരവമായതും പ്രൊഫഷണലുമായ സമീപനമാണ്. വ്യക്തിപരമായി അത് നേരിൽ കണ്ട് അനുഭവിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീർച്ചയായും ബ്രഹ്മം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ പലതും എനിക്ക് പ്രിഥ്വിയിൽ നിന്നും പഠിക്കാൻ സാധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →