കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുല്ലപ്പളളിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈബി ഈഡൻ.
എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ അംഗബലം പോലും നേടാനാകാത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ചത്. അതിനാല്‍ നേതൃമാറ്റം ഉള്‍പ്പെടെ ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്.
മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ സി. രഘുനാഥും രംഗത്തെത്തിയിരുന്നു.

